10 സ്പിൽവേ ഷട്ടറുകൾ ആണ് ഒറ്റയടിക്ക് ഉയർത്തിയത്. ആദ്യമായാണ് ഈ സീസണിൽ ഇത്രയും അധികം ഷട്ടറുകൾ ഒരുമിച്ച് തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. വെള്ള കടവിലെ വീടുകളിൽ വെള്ളം കയറി.
മുന്നറിയിപ്പ് നൽകാൻ എത്തിയ വാഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തെ തുടർന്ന് പുലർച്ചയിൽ തുറന്നിരുന്ന പത്തിൽ 9 ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്. വളരെ കുറച്ച് വെള്ളം മാത്രമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. 493 ജന അടി വെള്ളം മാത്രം ആണ് പെരിയാറിലേക്ക് തുറന്നുവിടുന്നത്.
ജലത്തിന്റെ അളവ് കുറച്ചത് കൊണ്ടുതന്നെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി . തമിഴ്നാട് ഭാഗത്തു നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ രീതിയിൽ ഷട്ടറുകൾ തുറന്നു വിടുന്നതിനെ സംബന്ധിച്ച് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് പൊതുജനങ്ങൾ.
സ്ത്രീകൾ കുട്ടികൾ വൃദ്ധർ ഉൾപ്പെടെ രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 142 അടിയിൽ തന്നെ ജലനിരപ്പ് നിലവിൽ തുടർന്ന് പോകയാണ്. അതീവ ഗുരുതരാവസ്ഥ ആയിരുന്നു ഇന്ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലും സമീപത്തുള്ള പ്രദേശങ്ങളിലും ഉണ്ടായിരുന്നത്.
വീഡിയോ കാണാൻ👇
Post a Comment