തിരുവനന്തപുരത്ത് യുവാവിന്‍റെ കാല്‍‌വെട്ടിയെറിഞ്ഞതിന് ശേഷം വെട്ടിക്കൊന്നു







തിരുവനന്തപുരം പോത്തൻകോട് സ്വദേശി സുധീഷിനെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊന്നത്
തിരുവനന്തപുരം പോത്തൻകോട് യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു. കല്ലൂർ സ്വദേശി സുധീഷാണ് മരിച്ചത്. ഗുണ്ടാ സംഘം സുധീഷിന്‍റെ കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു.ബൈക്കിലും ഓട്ടോയിലുമായെത്തിയ പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയവരെ കണ്ട് സുധീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു.





ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. സുധീഷിൻ്റെ കാൽ വെട്ടിയെടുത്ത സംഘം ഇത് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
പോത്തൻകോട് പോലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാ പകയെന്നാണ് നിഗമനം. 35 വയസ്സുള്ള സുധീഷ് നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

വീഡിയോ കാണാൻ👇











Post a Comment

Previous Post Next Post