വീട്ടിൽ തെങ്ങു വയ്ക്കാൻ പോകുന്നവർ ശ്രദ്ധിക്കുക മറ്റാളുകൾ ചെയ്യുന്ന ഈ മണ്ടത്തരം ചെയ്യാതിരിക്കുക







നമ്മൾ മലയാളികൾക്ക് തേങ്ങ ഉപയോഗിക്കാതെ ഒരു കറിയും ഉണ്ടാക്കുവാൻ അറിയുകയില്ല എന്നതാണ്.
മാത്രമല്ല വെളിച്ചെണ്ണയും മറ്റും നമുക്ക് ലഭിക്കാൻ തേങ്ങ കൂടിയേതീരൂ. അതുകൊണ്ടുതന്നെ പലരും വീടുകളിൽ ഒരു തെങ്ങെങ്കിലും വക്കുവാനായിട്ട് ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പലരും എളുപ്പം കായ്ക്കുന്ന നമുക്ക് തന്നെ പറിച്ചെടുക്കാൻ സാധിക്കുന്ന കുള്ളൻ തെങ്ങുകളാണ് ഏറെയും വച്ചുപിടിപ്പിക്കുന്നത്.





സാധാരണയായി ഇത്തരം തെങ്ങുകളിൽ ഉണ്ടാവുന്ന തേങ്ങകൾ കരിക്കിനായാണ് കൂടുതലും ഉപയോഗിച്ച് വരാറുള്ളത്. അതിനകത്ത് കാമ്പും വളരെ കുറവായിരിക്കും. പക്ഷേ കരിക്കിൻ വെള്ളത്തിന് നല്ല മധുരമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കരിക്കിന്റെ ആവശ്യത്തിനാണെങ്കിൽ ഇത്തരത്തിലുള്ള കുള്ളൻ തെങ്ങുകൾ ഏറെ ഉപയോഗപ്രദമാണ്. നേരെമറിച്ച് നമ്മുടെ നാടൻ തേങ്ങയിൽ നല്ല കാമ്പുള്ളതിനാൽ നമുക്ക് തേങ്ങാപ്പാൽ കൂടുതൽ കിട്ടുന്നതായിരിക്കും. വെളിച്ചെണ്ണ ഉണ്ടാക്കാനും മറ്റും നല്ല നാടൻ തേങ്ങ തന്നെയാണ് ഏറ്റവും നല്ലത്. പലരുടെയും വിചാരം നാടൻ തെങ്ങ് വയ്ക്കുകയാണെങ്കിൽ അവ പത്തുപതിനഞ്ചു കൊല്ലം കഴിഞ്ഞാൽ മാത്രമേ വിളവ് തരികയുള്ളൂയെന്നാണ്.





 എന്നാൽ ഇപ്പോൾ അഞ്ചു വർഷം കൊണ്ട് തന്നെ നമുക്ക് നല്ല വിളവ് കിട്ടുന്നതായിരിക്കും. ആയതിനാൽ ഇവയുടെ ഗുണങ്ങളെയും ദോഷങ്ങളെയും അറിഞ്ഞു തെങ്ങു വച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള വീഡിയോകൾ നമുക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്കും കൂടി മനസ്സിലാക്കി കൊടുക്കുക.

വീഡിയോ കാണാൻ👇










Post a Comment

Previous Post Next Post