എന്നാൽ ഇക്കാര്യത്തിൽ ഉറപ്പു പറയാൻ സാധിക്കുകയില്ല. ഇന്ത്യയിലെ ഒരു ഡോക്ടർക്ക് കോവിഡഡ് വകഭേദമായ ഒമിക്രോൺ വൈറസ് കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക ഉളവാക്കുന്നത്. എവിടെനിന്നാണ് വൈറസ് ബാധ പിടിപെട്ടത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ഇനിയും രാജ്യത്ത് ലോക്ക് ഡൗൺ വരുമോ എന്നുള്ള കാര്യത്തെക്കുറിച്ചും നിലവിൽ വ്യക്തത വന്നിട്ടില്ല. മറ്റു രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ലോക്ക് ഡൗൺ ആയി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുന്നില്ല.
ഇനി ഒരു ലോക്ക് ഡൗൺ കൂടി വന്നു കഴിഞ്ഞാൽ സമ്പത്ത് വ്യവസ്ഥ താറുമാറാകും എന്ന കാരണം കൂടി ഇതിനുണ്ട്. പുതിയ വൈറസ് ബാധ നമ്മൾക്ക് വരാതിരിക്കുവാൻ എന്തെല്ലാം മുൻകരുതലുകൾ ആണ് എടുക്കേണ്ടത് എന്ന് നോക്കാം.
കോവിഡ് മഹാമാരിക്ക് എടുക്കേണ്ട അതേ മുൻകരുതലുകൾ തന്നെയാണ് പുതിയ വൈറസിനും നമ്മൾ എടുക്കേണ്ടത്. ഡബ്ലിയു എച്ച് ഒ യുടെ അഭിപ്രായ പ്രകാരം അധികം ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് വ്യക്തമാക്കുന്നത്.
രണ്ടു വാക്‌സിനും ഉടനെ തന്നെ പൂർത്തിയാക്കുവാൻ ശ്രദ്ധിക്കുക. മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒമിക്രോൺ വൈറസിനെ അത്രയ്ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് വ്യക്തമാകുന്നത്.
Post a Comment