നമ്മുടെ രാജ്യത്ത് ലൈസൻസുകൾ ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 18 വയസ്സ് പൂർത്തിയായ ആളുകൾക്കാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സാധിക്കുന്നത്. ലൈസൻസ് ലഭിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം അനുവദിക്കുന്ന സമയത്ത് ലേണിങ് ടെസ്റ്റ് പാസ് ആവേണ്ടതുണ്ട്.
ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ലേണിങ് ടെസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലേണിംഗ് ടെസ്റ്റ് പാസായി കഴിഞ്ഞാൽ നിശ്ചിത ഇടവേളക്കുശേഷം ഡ്രൈവിംഗ്ടെസ്റ്റ് നടത്തുന്നതായിരിക്കും. നമ്മുടെ സംസ്ഥാനത്ത് ആർ ഡി ഒ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നത്.
കോവിഡിന്റെ പശ്ചാതലത്തിൽ എല്ലാ ഔദ്യോഗിക നടപടികളും അനിശ്ചിതത്വത്തിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ ലൈസൻസ് എടുക്കാൻ കാത്തു നിൽക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ലേണിംഗ് ടെസ്റ്റ് പാസായ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തുനിൽക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്.
ഡ്രൈവിംഗ് ടെസ്റ്റ് എന്ന് നടക്കും എന്നതിനെ സംബന്ധിച്ചുള്ള ആശങ്കയിലായിരുന്നു ഉദ്യോഗാർത്ഥികൾ. ഇവർക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതായത്, ടെസ്റ്റുകൾ നടത്തു
ന്നതിന് അധിക ബാച്ചുകൾ അനുവദിക്കാൻ ഒരുങ്ങുകയാണ് എം വി ഡി. കെട്ടികിടക്കുന്ന അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കാൻ വേണ്ടിയാണ് അധിക ബാച്ചുകൾ അനുവദിക്കുന്നത്. ഇത് ഉദ്യോഗാർഥികൾക്ക് വളരെ ആശ്വാസകരമായ ഒരു തീരുമാനമാണ്. ആയതിനാൽ ഈ വിവരം എല്ലാവരും അറിഞ്ഞിരിക്കുക.

വീഡിയോ കാണാൻ 👇
Post a Comment