പലരും പല രീതിയിലാണ് ഇത്തരത്തിൽ ഗ്യാസിന്റെ അളവ് പരിശോധിക്കാറുള്ളത്. ചില ആളുകൾ സിലിണ്ടറിൽ ഉള്ള ഗ്യാസ് പരിശോധിക്കുവാൻ ആയി ചരിച്ചു നോക്കുകയും, കുലുക്കി നോക്കുകയും മറ്റും ചെയ്യാറുണ്ട്. മറ്റുചിലർ വെയ്റ്റ് നോക്കാറുണ്ട്. ഇനി അങ്ങനെയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല.
വളരെ നിസ്സാരമായ ഒരു ട്രിക്ക് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ സിലിണ്ടറിന്റെ ഉള്ളിൽ അടങ്ങിയിട്ടുള്ള ഗ്യാസിന്റെ അളവ് മനസ്സിലാക്കാൻ സഹായിക്കും. അതെങ്ങനെയാണ് നമുക്കു നോക്കാം. ഇതിനായി ആദ്യം ഒരു സാധാരണ കിച്ചൺ ടവൽ എടുക്കുക. ശേഷം അത് നല്ലതുപോലെ നനച്ച് ഒന്ന് പിഴിഞ്ഞെടുക്കുക. ശേഷം അളവ് നോക്കേണ്ട സിലിണ്ടറിന്റെ മുകൾഭാഗത്ത് നിന്ന് താഴെ ഭാഗത്തേക്ക് നല്ലതുപോലെ നനച്ചു കൊടുക്കുക.
അതിനുശേഷം ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്യുക. അഞ്ചു മിനിട്ടിനു ശേഷം നോക്കിയാൽ ഗ്യാസ് നിറഞ്ഞിരിക്കുന്ന അളവിൽ നനവ് ഉണങ്ങാതെ ഇരിക്കുന്നതായി കാണാം. അതായത് നനഞ്ഞിരിക്കുന്ന ഭാഗം വരെയായിരിക്കും ഗ്യാസിന്റെ അളവ് ഉണ്ടാവുക. ഗ്യാസ് ഇല്ലാത്ത ഭാഗങ്ങളിലെ നനവ് ഉണങ്ങിയിട്ടുണ്ടാകും. അടിഭാഗത്ത് ബാക്കിയുള്ള ഗ്യാസിന്റെ ലെവലിന് അനുസരിച്ച് നനവ് ഉണങ്ങാതെ ഇരിക്കുന്നത് ആയിരിക്കും.
ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ സിലിണ്ടറിലുള്ള ഗ്യാസിന്റെ അളവ് മനസ്സിലാക്കാൻ സാധിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ട്രക്ക് തന്നെയാണിത്. എല്ലാവരും പരീക്ഷിച്ചു നോക്കാൻ ശ്രമിക്കുക
Post a Comment