ഒരു മെസ്സേജ്! മൂന്ന് അറിവുകൾ! 3 knowledge one massage



വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമില്ലെങ്കിൽ ഫൈൻ ലഭിക്കുമോ?ഇരുചക്ര വാഹനങ്ങളിൽ  യാത്ര ചെയ്യുന്ന സമയത്ത്  കാലുകൾ വാഹനത്തിന്റെ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ ഇരുന്നാൽ  ഫൈൻ ഉണ്ടോ? 


ഹെൽമെറ്റില്ലാത്തതിനും ഓവർ സ്‌പീഡിനുമൊക്കെ ഫെെൻ വരുന്നത് സർവസാധാരണമാണ്. ട്രാഫിക് പൊലീസ് നൽകുന്ന ചെല്ലാനിൽ നമുക്ക് ലഭിക്കുന്ന ഫെെനിന്റെ കാരണങ്ങൾ വ്യക്തമായി എഴുതാറുമുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന പബ്ലിക്ക് വാഹനങ്ങൾക്ക്  (മഞ്ഞയില്‍ കറുത്ത അക്ഷരങ്ങൾ നമ്പർ പ്ലേറ്റ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍  ) ഇന്ധനം തീർന്നാൽ  "ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു "എന്ന കുറ്റമുണ്ട് . 

 വാഹനത്തിന്റെ ഡ്രൈവറോ , ഉടമയോ 250 രൂപ പിഴ നൽകണം എന്നാണ് നിയമമുള്ളത് . 


ഈ നിയമം സ്വകാര്യ വാഹനങ്ങൾക്ക് ബാധകമല്ല. എന്നാൽ ഇന്ധനം തീർന്ന സ്വകാര്യ വാഹനം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി പാർക്ക് ചെയ്താൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ലഭിക്കാം. മതിയായ ഇന്ധനം നിറച്ച ശേഷം മാത്രമെ യാത്രക്കാരുമായി യാത്ര ചെയ്യാന്‍ പാടുള്ളു എന്ന് നിയമമുണ്ട്. ഒരു ടൂറിസ്റ്റ് ബസ് സഞ്ചാരികളെ കയറ്റിയ ശേഷം ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഇപ്രകാരം പിഴ ഈടാക്കാറുണ്ട്.



(  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു' എന്ന് ബേസിൽ ശ്യാം എന്ന യുവാവിന് ലഭിച്ച പിഴ

വൺവേയിലൂടെ ദിശ തെറ്റിച്ചതിനുള്ള  250 രൂപ ഫെെൻ  ഉദ്യോഗസ്ഥരുടെ ടൈപ്പിംഗ് പിശകായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .ഇപോസ് മെഷീനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം സംബന്ധിച്ച് എന്‍റര്‍ ചെയ്ത കോഡ് തെറ്റിയെന്നതിനാലാണ് മറ്റൊരു വകുപ്പ് ചെല്ലാനില്‍ പ്രിന്‍റ് ചെയ്ത് വന്നത്)


ഇതുപോലെ ആരും ശ്രദ്ധിക്കാത്ത ചില നിയമങ്ങളും ഉണ്ട്.ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും , പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ വാഹനത്തിന്റെ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത്​ ശിക്ഷാർഹമാണ്.

ഇന്ധനം തീർന്ന  ഇരുചക്ര വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങൾക്ക്​ നിയമനടപടി നേരിടേണ്ടിവരും .



മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ രണ്ടു കാലുകളും വെയ്ക്കണമെന്നോ മുൻപ് റോഡ് ചട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് റെഗുലേഷൻസ് 2017-ൽ ഈ കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 


💫ഇരുചക്ര വാഹനമോ , മുച്ചക്ര വാഹനമോ ഓടിക്കുന്ന ഡ്രൈവറോ പുറകിലിരിക്കുന്ന ആളോ മറ്റൊരു വാഹനത്തെ ചവിട്ടി തള്ളുകയോ വലിച്ചുകൊണ്ട് പോവുകയോ ചെയ്യരുത് [ Clause 5 (16) ] .

💫ഹാൻഡ് സിഗ്നൽ കാണിക്കുന്ന സമയം ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലേയോ , മുച്ചക്ര വാഹനത്തിലേയോ ഡ്രൈവർ രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ ബാറിൽ പിടിച്ചിരിക്കണം [Clause 5(17)] 

💫സുരക്ഷിതമായി കടന്നുപോകുന്നതിനോ , റോഡിന്‍റെ അവസ്ഥ അങ്ങനെ ആവശ്യപ്പെടുന്ന സന്ദർഭങ്ങളോ ഒഴിച്ചുള്ള എല്ലാ സമയത്തും ഇരുചക്ര വാഹനത്തിലെ യാത്രക്കാർ രണ്ടു കാലുകളും ഫുട്ട് റെസ്റ്റിൽ വെയ്‌ക്കേണ്ടതാണ് [Clause 5(18)] . 


ഇതിന്‍റെ ലംഘനം മോട്ടോർ വാഹന നിയമം 177(A) പ്രകാരം ശിക്ഷാർഹമാണ്.


📌 കടപ്പാട്:മോ​ട്ടോർ വെഹിക്കൾ ഡിപ്പാർട്ട്​മെന്‍റ്​ .


മുഷിഞ്ഞ  കറൻസി  നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള  റിസർവ് ബാങ്ക് നിയമം എങ്ങനെയാണ്?


👉നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും ഏറ്റെടുക്കാറില്ല. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.


മാറ്റിയെടുക്കാവുന്ന നോട്ടിൽ എന്തൊക്കെ പ്രശ്നങ്ങളാണ് പൊതുവെ പരിഗണിക്കുന്നതെന്ന് നോക്കാം. തുടര്‍ച്ചയായ ഉപയോഗം മൂലം മുഷിഞ്ഞ നോട്ടുകളും , എല്ലാ സവിശേഷതകളുമുള്ള ടേപ്പ് ഒട്ടിച്ചനേട്ടുകളും മാറ്റിയെടുക്കാം. നിറം മങ്ങല്‍, സാധാരണ തേയ്മാനം , ദ്വാരങ്ങള്‍ എന്നിവ പരിഗണിക്കും. ഉപയോഗം മൂലം മുറിഞ്ഞതോ, എണ്ണയില്‍ വീണോ, മഷിയില്‍ വീണോ മുഷിഞ്ഞവയും മാറ്റിയെടുക്കാം. എന്നാല്‍ കറന്‍സി നോട്ടുകളുടെ മുകളില്‍ മതപരമോ , രാഷ്ട്രീയമോ ആയ മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ ഇവ നിയമപരമായി അസാധുവാണ്.



മുഷിഞ്ഞതോ , കീറിയതോ ആയ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. എന്നാല്‍ ഇവ കള്ള നോട്ടുകളാകാന്‍ പാടില്ല. വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ നോട്ടുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ റീഫണ്ട് റൂള്‍സ് പറയുന്നത്. അതുകൊണ്ട് തൊട്ടടുത്തുള്ള ബാങ്ക് ശാഖകളിൽ ചെന്ന് നോട്ട് മാറ്റിയെടുക്കാം. ഇതിന് പ്രത്യേക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. അക്കൗണ്ടുള്ള ബാങ്കിൽ പോകണമെന്ന നിബന്ധനയുമില്ല. ഏത് ബാങ്കിൽ ചെന്നും കീറിയ മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കാം. 


അതേസമയം ശ്രദ്ധിക്കേണ്ട കാര്യം സഹകരണ ബാങ്കുകളിലും , റീജിയണല്‍ റൂറല്‍ ബാങ്കുകളിലും നോട്ട് മാറ്റിയെടുക്കാന്‍ കഴിയില്ല.പൊതുമേഖലാ ബാങ്കുകളും , സ്വകാര്യ ബാങ്കുകളും നോട്ട് മാറ്റി നൽകാൻ ബാധ്യസ്ഥരാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ട് റീഫണ്ട് റൂള്‍സ് 2009 പ്രകാരം കീറിയതോ , ടേപ്പ് ചെയ്തതോ , മുഷിഞ്ഞതോ ആയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ നിർബന്ധിതരാണ്. നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകൾ വിസമ്മതിച്ചാൽ ഉപഭോക്താവിന് ഓണ്‍ലൈനായി പരാതി നല്‍കാം. പരാതിയില്‍ ബാങ്കിനെതിരെ നടപടിയെടുത്ത് 10,000 രൂപ വരെ പിഴ ഈടാക്കാമെന്ന് റിസർവ് ബാങ്കിന്റെ നോട്ട് മാറ്റിയെടുക്കൽ നയം പറയുന്നു.


നോട്ടിന്റെ മുഖ വില, ഫീച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കുക എന്നിവ അനുസരിച്ചാണ്  എത്ര തുക ലഭിക്കുമെന്ന് കണക്കാക്കുന്നത്. 109.56 ചതുരശ്ര സെന്റീമീറ്റർ വിസ്തീർണമുള്ള 2,000 രൂപയുടെ നോട്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടാന്‍ 88 ചതുരശ്ര സെന്റീമീറ്ററെങ്കിലും തകരാറില്ലാത്ത 

ഭാ​ഗമായിരിക്കണം. നോട്ടിന്റെ 44 ചതുരശ്ര സെന്റീമീറ്ററെങ്കിലും പ്രശ്നമില്ലാത്ത ഭാ​ഗമുണ്ടെങ്കിൽ പകുതി തുക ലഭിക്കും. 200 രൂപ നോട്ടില്‍ 78 ചരുതശ്ര സെന്റീമീറ്റര്‍ ഭാ​ഗം കേടുപാട് വരാത്തതാണെങ്കിൽ മുഴുവൻ രൂപയും ലഭിക്കും.


രണ്ട് കഷണങ്ങളായ പത്ത് രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ പൊതുമേഖലാ ബാങ്കുകളിലോ, കറന്‍സി ചെസ്റ്റുകളിലോ, സ്വകാര്യ ബാങ്കുകളിലോ ആര്‍ബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാം. മനഃപൂർവ്വം നശിപ്പിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കില്ല. കരിഞ്ഞതോ , രൂപം മാറിയതോ ആയ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ഇവ റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസിലെത്തി മാറ്റണം.

 ഇന്ത്യയിലിറങ്ങുന്ന കറൻസികൾ പേപ്പറിലാണ് അച്ചടിക്കുന്നതെന്ന് കരുതിയാൽ തെറ്റി. 100 ശതമാനം പരുത്തി ഉപയോഗിച്ചാണ് ഇന്ത്യയില്‍ നോട്ടുകള്‍ അച്ചടിക്കുന്നതെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനാൽ നോട്ടുകൾ എളുപ്പത്തിൽ കീറില്ല. 75 ശതമാനം കോട്ടണും ,25 ശതമാനം ലിനനുമാണ് നോട്ടിലുള്ളത്.


ഇൻഷുറൻസ് ഇല്ലാത്ത കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണോ? 


👉കെ.എസ്.ആർ.ടി.സി ബസുകൾ എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തും. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവിസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവിസിന് ശേഷം ദൈനംദിന പരിശോധന നടത്തുകയും  ,തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്‍റനൻസ്, കൃത്യമായി മന്ത്‌ലി മെയിന്‍റനൻസ് എന്നിവയും നടത്തുന്നുണ്ട്.


ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട്  .

 കെ.എസ്.ആർ.ടി.സിക്ക്  പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാറും ഉണ്ട് .


വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. 


തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്‍റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും  ,അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്.


കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തിയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുമുണ്ട്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 217 ലെ വ്യവസ്ഥ പ്രകാരം പ്രസ്തുത ഉത്തരവിന് ഇപ്പോഴും നിയമ സാധുതയുമുണ്ട്. അതിനാൽ തന്നെ വാഹനാപകടത്തെ തുടർന്ന് യാത്രക്കാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ , പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയ്ക്ക് പകരം കെ.എസ്.ആർ.ടി.സി സ്വന്തം ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകും. അതായത് ഇൻഷുറൻസ് എടുക്കാനും , എടുക്കാതിരിക്കാനുമുള്ള അധികാരവും അവകാശവും നിയമപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ട്.

Post a Comment

Previous Post Next Post