കേരള പോലീസില്‍ വിജ്ഞാപനം- ജനുവരി 15 വരെ അവസരം.







കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തീരദേശ പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലായിരിക്കും സെലക്ഷനും നിയമനവും നടക്കുന്നത്.






കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് 36 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആയിട്ടാണ് ഒഴിവുകൾ ഉള്ളത്. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
പുരുഷന്മാർക്ക് 160 സെൻറീമീറ്റർ, സ്ത്രീകൾക്ക് 150 സെൻറീമീറ്റർ ഉയരം ഉണ്ടായിരിക്കണം. വിജ്ഞാനത്തിൽ പറഞ്ഞപ്രകാരം മറ്റ് യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കൂടാതെ നോട്ടിഫിക്കേഷൻ പറഞ്ഞു പ്രകാരമുള്ള പ്രാഥമിക പരീക്ഷ നിർബന്ധമായും പാസായിരിക്കണം.







താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കേരള പോലീസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക ശേഷം പൂരിപ്പിച്ച് ആപ്ലിക്കേഷൻ ഫോം കൂടാതെ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജനുവരി 15, 2022 വൈകുന്നേരം 5 മണിക്ക് മുൻപായി താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കുക.






വിലാസം “ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കോസ്റ്റൽ പോലീസ് കോസ്റ്റൽ പോലീസ് ഹെഡ് കോട്ടേഴ്സ്, മറൈൻഡ്രൈവ്, എറണാകുളം ജില്ല, പിൻകോഡ്, 68 20 31”


Post a Comment

Previous Post Next Post