തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; ജനങ്ങളെ ഒഴിപ്പിക്കുന്നു: ആശങ്ക SNEWS





തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല






കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാലേ തീ നിയന്ത്രിക്കാനാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ രണ്ട് യൂണിറ്റുകള്‍ മാത്രമാണുള്ളത്. ഗതാഗത തടസം പരിഹരിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ആക്രിക്കടയിലെ വസ്തുക്കള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട സാധ്യത നിലവിലുണ്ട്

വിഡിയോ കാണാൻ








Post a Comment

Previous Post Next Post