മധ്യപ്രദേശിൽ തെരുവുനായ്ക്കൾ 4 വയസുകാരിയെ കടിച്ചുകീറി; വീഡിയോ






മധ്യപ്രദേശിലെ ഭോപ്പാലിൽ തെരുവുനായ്ക്കൾ നാലുവയസ്സുകാരിയെ കടിച്ചുകീറി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓടിയ കുട്ടിയെ നായ്ക്കൾ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.






നിലവിളി കേട്ട് സമീപത്തെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ തലയിലും ചെവിയിലും കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. “ഞാൻ വീടിനുള്ളിൽ ജോലി ചെയ്യുകയായിരുന്നു, പെട്ടെന്ന് ഒരു കുട്ടിയുടെ നിലവിളി കേട്ട് പുറത്തിറങ്ങി..നോക്കുമ്പോൾ ധാരാളം നായ്ക്കൾ കുട്ടിയെ കടിച്ചു കീറുകയായിരുന്നു. ഞാൻ നായ്ക്കളെ കല്ലെറിഞ്ഞു. പെൺകുട്ടിയെ എടുത്ത് അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുപോയി” രക്ഷകനും ദൃക്‌സാക്ഷിയും പറഞ്ഞു.






പ്രദേശത്ത് നായ്ക്കളുടെ ശല്യം വർധിക്കുന്നുണ്ടെന്നും ഇവയെ പിടികൂടണമെന്നും മുനിസിപ്പൽ കോർപ്പറേഷനിൽ പരാതികൾ നൽകിയിരുന്നെങ്കിലും തങ്ങളുടെ പരാതികളൊന്നും ഗൗനിച്ചില്ലെന്ന് അഞ്ജലി വിഹാർ നിവാസികൾ പറഞ്ഞു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഭോപ്പാൽ മുനിസിപ്പൽ കമ്മീഷണറോടും സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും ഏഴ് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാൻ...👇





Post a Comment

Previous Post Next Post