87 കാരനായ ഇറാൻ സ്വദേശി അമൗ ജാജി എന്നയാളുടെ ചിത്രങ്ങമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കണ്ടാൽ തീരെ ശുചിത്വമില്ലാത്ത ഈ വൃദ്ധൻ 67 വർഷമായി കുളി നിർത്തിയിട്ട്. താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത ഇയാൾ റോഡ് സൈഡിലാണ് ഊണും ഉറക്കവുമായി കഴിയുന്നത്. റോഡിൽ ചത്ത് കിടക്കുന്ന മുളളൻ പന്നികളും മുയലുകളുമാണ് പ്രധാന ആഹാരം. ഭക്ഷണം കഴിഞ്ഞാൽ അഴുക്കുചാലിൽ നിന്ന് വെള്ളവുംകുടിക്കും. മൃഗങ്ങളുടെ മാലിന്യം നിറച്ച പുകയില വലിക്കുകയാണ് അമൗ ജാജിയുടെ പ്രധാന ഹോബി.
അമൗ ജാജിയുടെ ജീവിത രീതി കണ്ട് ദേജ്ഗാ ഗ്രാമത്തിലെ ആളുകൾ ഇയാൾക്ക് കുടിൽ നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ കുറച്ച് ദവസങ്ങൾക്ക് ശേഷം വീണ്ടും ഇയാളെ റോഡ് സൈഡിലെ കുഴിയിൽ കണ്ടു. എന്നാൽ അമൗ ജാജിയെ പരിശോധിച്ചപ്പോഴാണ് ഗവേഷകർ ഞെട്ടിയത്. ജാജിയുടെ ശരീരത്തിൽ ദോഷകരമായ ഒരു രോഗാണുവിനെ പോലും കണ്ടെത്താൻ സാധിച്ചില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിഞ്ഞിട്ടും ഇയാളിൽ ഒരു രോഗാണുവുമില്ലെന്നാണ് ടെഹ്‌റാനിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ അസിസ്റ്റന്റ് പ്രൊഫസർ പറയുന്നത്. എന്നാൽ ഇതിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല.
Post a Comment