എട്ടുവയസ്സുകാരിയെ പരിചയംനടിച്ച് കടന്നുപിടിച്ച് പീഡിപ്പിച്ചു; 75കാരന്‍ അറസ്റ്റില്‍







ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ നടയ്ക്കല്‍ ഉദയഭവനില്‍ ഗോപിനാഥക്കുറുപ്പ്(75) ആണ് പിടിയിലായത്. എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ പരിചയംനടിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Post a Comment

Previous Post Next Post