ടൂറിസ്റ്റ് കേന്ദ്രത്തിൽ കനത്ത മഞ്ഞുവീഴ്ച; 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു






പാക്കിസ്ഥാനിലെ പര്‍വത വിനോദസ‍‍ഞ്ചാര കേന്ദ്രമായ മറീയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ ഒന്‍പതുപേര്‍ കുട്ടികളാണ്. കനത്ത മഞ്ഞുവീഴ്ചയില്‍ പര്‍വതപാതയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരാണ് ദുരന്തത്തിനിരയായത്. കഴിഞ്ഞ രാത്രി മുതല്‍ ആയിരത്തോളം വാഹനങ്ങളാണ് പര്‍വതപാതയില്‍ കുടുങ്ങിയത്. പാക്ക് പഞ്ചാബ് പ്രവശ്യയിലെ റാവല്‍പിണ്ടി ജില്ലയിലാണ് മറീ.





ഗതാഗത തടസം നീക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി സൈന്യം രംഗത്തിറങ്ങി. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച മഞ്ഞുവീഴ്ച ആസ്വദിക്കുന്നതിനായി മറീയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ എല്ലാ റോഡുകളും ഇന്ന് രാത്രി 9 വരെ അടച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇമ്രാഖാന്‍ ദുഖം രേഖപ്പെടുത്തി.ഒരാഴ്ചയ്ക്കിെട ഒന്നരലക്ഷത്തിലേറപ്പേര്‍ മറീയില്‍ എത്തിയെന്നാണ് കണക്ക്.

വിഡിയോ കാണാൻ..👇








Post a Comment

Previous Post Next Post