എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയെന്ന് പൊലീസ്;

ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം നല്‍കിയില്ലെന്ന് സഹപാഠി; സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍



ഇടുക്കി: ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയെന്ന് പൊലീസ്. സംഭവത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞതായും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.

ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്ന് സഹപാഠിയുടെ ആരോപണം. കുത്തേറ്റെന്ന വിവരം പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണമെന്നും സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു.

‘നാലഞ്ച് പോലീസുകാര്‍ അവിടെ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടി വേണം ആശുപത്രിയില്‍ പോകാനെന്ന് അവരോട് പറഞ്ഞു. അവിടെ കിടക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിര്‍ത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്’-സഹപാഠി പറഞ്ഞു.


Post a Comment

Previous Post Next Post