വാഹനമോടിക്കുന്നവർക്ക് എതിരെ പുതിയ നടപടി. പോലീസ് അറിയിപ്പ്. കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ? ഏറ്റവും പുതിയ റിപ്പോർട്ട്.







വാഹനങ്ങൾ റോഡിലേക്ക് ഇറക്കുന്ന എല്ലാ ആളുകളും പ്രത്യേകം ശ്രദ്ധിക്കേണ്ട കേരള പോലീസിന്റെ ഭാഗത്തു നിന്നും ഏറ്റവും പുതിയ നടപടിയാണ് വന്നിരിക്കുന്നത്. കേരള പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചേർന്ന് അതി കർശനമായ നടപടി ആണ് കൊണ്ടുവന്നിരിക്കുന്നത്.





 
അമിതവേഗത്തിൽ വാഹനം ഓടിക്കുന്ന പല ആളുകളെയും കാണാറുണ്ട്. ഇത്തരത്തിലുള്ള ആളുകളെ പിടിച്ചെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ നിയമം ഒന്നുകൂടി കർശനമാക്കി കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ.
അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്തി കനത്ത പിഴ ഈടാക്കുകയും മറ്റു നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കേരള പോലീസ് അറിയിച്ചു. ഗവൺമെന്റ് പറഞ്ഞിരിക്കുന്ന നിയമങ്ങൾക്ക് അനുസൃതമായി വാഹനങ്ങൾ ഓടിക്കുവാൻ എല്ലാ വാഹന ഉടമകളും ശ്രദ്ധിക്കുക.





അനാവശ്യമായി ഹോൺ മുഴക്കുന്ന ആളുകൾക്ക് എതിരെയും ശക്തമായ പിഴ ഈടാക്കുന്നുണ്ട്. മുൻപ് തന്നെ ഇത്തരത്തിലുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ നിലവിൽ ഒന്നുകൂടി കർശനമാക്കി കൊണ്ടുവന്നിരിക്കുകയാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
നമ്മുടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. രാജ്യത്ത് മൊത്തം 2 ലക്ഷത്തിന് അടുത്തേക്ക് ആണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്ത് ഇതുവരെയും ആരംഭിച്ചിട്ടില്ല.





ടിപിആർ നിരക്ക് 11 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. അയൽസംസ്ഥാനങ്ങളിൽ ഇപ്പോൾതന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് മായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷം ലോക്കഡോൺ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. സ്കൂളുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾ ഉടൻ തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭ്യമാകും.



Post a Comment

Previous Post Next Post