കൂനൂർ ഹെലികോപ്റ്റർ അപകടം; അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്





സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി.റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.






അതേസമയം,കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ  മരിച്ച ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി.  ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയൻ പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു. 



Post a Comment

Previous Post Next Post