ബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല; കോടിയേരി ബാലകൃഷ്ണൻ


ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിലെ ബൂർഷാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും. കോൺഗ്രസ്സിന്റെ സമീപനം ബി.ജെ.പിയെ നേരിടാൻ പറ്റുന്നതല്ല.സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുക്ക ൾ ഭരിക്കണം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം ഒരു മതത്തിനും എതിരല്ല.ഇസ്‌ലാമിക മൗലീകവാദത്തിന് ലീഗ് പിന്തുണ നൽകുന്നു. മുസ്‌ലിം ജനവിഭാഗത്തെ സി.പി.എമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.ആശ്രമം വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.


Post a Comment

Previous Post Next Post