.വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി
.വാരാന്ത്യ, രാത്രികാല നിയന്ത്രണം ഉടനില്ല
.ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ നിലവില്‍ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലുള്ള ക്ലാസ് രീതികള്‍ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്യും.
വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും നിര്‍ദേശമുണ്ട്. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി.
Post a Comment