കെ റെയിൽ എന്നാൽ എന്താണ്? പദ്ധതിയുടെ പ്രധാന ലക്ഷ്യവും നിങ്ങൾ അറിയേണ്ടതുമായ കാര്യങ്ങൾ ഇവയാണ്. വിശദമായി അറിയൂ..






നിരവധി വികസന പദ്ധതികൾ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് കെ റെയിൽ അഥവാ സിൽവർ ലൈൻ പദ്ധതി. എന്താണ് കെ റെയിൽ എന്നും എന്തിനാണ് ഈ പദ്ധതി എന്നതിനെയും കുറിച്ച് പല ആളുകൾക്കും വലിയ ധാരണയില്ല.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്ററിൽ ഏകദേശം 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുവാൻ സാധിക്കുന്ന സ്റ്റാൻഡേർഡ് ഗേജ് നിർമ്മിച്ച സെമി ഹൈസ്പീഡ് ട്രെയിൻ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.






കേന്ദ്ര സർക്കാരിന്റെ സിൽവർലൈൻ പ്രൊജക്റ്റിന്റെ ഭാഗമായ സെമി ഹൈ സ്പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന പേരിൽ അറിയപ്പെടുന്നത്. പദ്ധതിയുടെ നടത്തിപ്പും ഉടമസ്ഥതയും കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്നുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ആണ് വഹിക്കുന്നത്. കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് വെറും നാലു മണിക്കൂർ മാത്രം യാത്ര ചെയ്യുവാൻ സാധിക്കും എന്നതാണ് ഈ പദ്ധതി നിലവിൽ വന്നാൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്നത്. 11 സ്റ്റേഷനുകളാണ് പദ്ധതിയിൽ പ്രധാനമായും പരിഗണിക്കുന്നത്.






കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ചെങ്ങന്നൂര്, തിരൂര്, തൃശ്ശൂര്, കൊച്ചി എയർപോർട്ട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. ട്രെയിനുകൾ 20 മിനിറ്റ് ഇടവേളയിൽ ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇന്ന് യാത്ര ചെയ്യണമെങ്കിൽ 12 മണിക്കൂറാണ് ആവശ്യമായി വരുന്നത്. നിലവിൽ ട്രെയിനുകൾക്ക് പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമാണെന്ന് സഞ്ചരിക്കാൻ സാധിക്കുന്നത്. കെ റെയിൽ പദ്ധതി പ്രാബല്യത്തിൽ എത്തിയാൽ ഇതിനെല്ലാം ഒരു പരിഹാരം ആകും. കൊല്ലം കോഴിക്കോട് എറണാകുളം കോട്ടയം തിരുവനന്തപുരം എന്നിങ്ങനെയുള്ള അഞ്ച് ജില്ലകളിൽ പദ്ധതി വന്നതോടുകൂടി റെയിൽവേ ലൈനും ആയി ബന്ധപ്പെട്ട് ടൗൺഷിപ്പും നിർമ്മിക്കുവാൻ പദ്ധതിയുണ്ട്.





ഹൈവേകളുടെ കാര്യത്തിലും ദേശീയപാതകളുടെ കാര്യത്തിലും കേരളത്തിലെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്ത് നോക്കുമ്പോൾ പരിമിതികളുണ്ട്. ഈ പദ്ധതി അതുകൊണ്ട് തന്നെയാണ് അവതരിപ്പിക്കുന്നത്. നിരവധി തൊഴിൽ അവസരങ്ങളും ഇതിലൂടെ ലഭ്യമാകും. എന്നാൽ ഇതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഏതെല്ലാം ആണെന്ന് നോക്കാം.
11 ജില്ലകളിൽ നിന്നും ഭൂമി ഒഴിപ്പിക്കൽ നടപടികൾ ഇതിനുവേണ്ടി സ്വീകരിക്കേണ്ടതായി വരുന്നുണ്ട്. നിരവധി പ്രതിഷേധ പരിപാടികളാണ് ഇതിനോടകം തന്നെ ഉയർന്നുവന്നത്. ഇതേതുടർന്ന് കാസർകോട് മുതൽ തിരുവല്ല വരെയുള്ള നിലവിലെ റെയിൽവേ ലൈൻ പാതയ്ക്ക് സമാന്തരമായി ഗേജ് നിർമ്മിക്കുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.





പരിസ്ഥിതി സംബന്ധിച്ചുള്ള സമഗ്രപഠനമോ പദ്ധതിയുടെ രേഖയോ ഇത്രയും വലിയ പദ്ധതി കൊണ്ടു വരുന്ന പശ്ചാത്തലത്തിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമായി ഉയർന്നുവരുന്നത്. കൂടുതൽ പഠനങ്ങൾ നടത്തിയതിനു ശേഷം മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സേവനങ്ങൾ ഏതെല്ലാം സ്ഥലത്താണ് ലഭ്യമാകുന്നത് എന്ന് അറിയാൻ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം എങ്കിലും വിശദ വിവരങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ പഠനങ്ങൾ നടത്തി എത്രയും പെട്ടെന്ന് തന്നെ പദ്ധതി പ്രാവർത്തികമാക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്



Post a Comment

Previous Post Next Post