കോടിയേരിക്ക് മറുപടിയുമായി മുസ്‍ലിം ലീഗ്. വഖഫ് വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. വര്‍ഗീയത ആരോപിക്കുന്നത് സമരം തകര്‍ക്കാനുള്ള ഇടതുപക്ഷത്തിന്‍റെ വില കുറഞ്ഞ തന്ത്രമെന്നും കുഞ്ഞാലിക്കുട്ടി.
അതേസമയം, വഖഫ് വിഷയത്തില്‍ ലീഗിന്‍റേത് കലാപത്തിനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമസ്തയും കാന്തപുരവും എതിര്‍ത്തതോടെ ലീഗ് ഒറ്റപ്പെട്ടു. സമരത്തില്‍നിന്ന് പിന്‍മാറുന്നതാണ് ലീഗിന് നല്ലതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
വിഡിയോ കാണാൻ..👇
Post a Comment