മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ അതികായനുമായിരുന്ന മനോഹർ പരീക്കറിനൊപ്പം നിന്ന നേതാക്കളെ നേതൃത്വം അവഗണിക്കുകയാണെന്ന് മൈക്കൽ ലോബോ ആരോപിച്ചു. ബിജെപിയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യുനപക്ഷ എംഎൽഎ കൂടിയാണ് ലോബോ. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗബലം 24 ആയി കുറഞ്ഞു.
സ്വന്തം മണ്ഡലമായ കലുങ്കട്ടിലും, മൂന്ന് സമീപ മണ്ഡലങ്ങളിലും സ്വാധീനമുള്ള ലോബോയുടെ വരവ് കോൺഗ്രസിന് കരുത്താകും.
സിയോലിം മണ്ഡലത്തിൽ ഭാര്യ ദലീലയെ മത്സരിപ്പിക്കണമെന്ന ആവശ്യം ലോബോ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേ ആവശ്യം ബിജെപി നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. സിലിഗാവോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കേദാർ നായിക്കിന്റെ പ്രചാരണത്തിന് ഞായറാഴ്ച ലോബോ പരസ്യമായി രംഗത്തിറങ്ങിയിരുന്നു.
2017 ൽ 17 അംഗങ്ങളുമായി സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റ കക്ഷി ആയിരുന്നെങ്കിലും 13 സീറ്റുകൾ മാത്രം നേടിയ ബിജെപി പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു. പിന്നീട് ബിജെപിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും എംഎൽഎ മാർ കൊഴിഞ്ഞു പോയതോടെ കോൺഗ്രസിന് അവശേഷിക്കുന്നത് രണ്ട് എംഎൽഎ മാർ മാത്രമാണ്.
വിഡിയോ കാണാൻ..👇
Post a Comment