സ്കൂളിൽ ആർഎസ്എസ് പരിശീലനം; പരിശോധനക്കെത്തിയ പൊലീസുകാർക്ക് പ്രവർത്തകരുടെ മർദ്ദനം; വിഡിയോ






സ്കൂളിൽ വച്ച് നടത്തിയ ആർഎസ്എസ് പരിശീലനം വിവാദത്തിൽ. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് പരിശീലന പരിപാടി നടത്തിയത്. ഇതേ കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.





ഡിസംബർ 31നാണ് സംഭവം നടന്നത്. കൂളിൽ ആർഎസ്എസ് പരിശീലന പരിപാടി നടക്കുന്നു എന്നറിഞ്ഞ് പൊലീസുകാർ അന്വേഷിക്കാനെത്തി. ഡെപ്യൂട്ടി കമ്മീഷണർ ജയചന്ദ്രൻ ഉൾപ്പെടെയുള്ള സംഘമാണ് സ്കൂളിലെത്തിയത്. ഇതിനിടെ പരിശീലന പരിപാടിക്കെതിരെ നം തമിഴർ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി സ്കൂളിലേക്കെത്തി. തുടർന്നാണ് ആർഎസ്എസ് പ്രവർത്തരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്.





സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർക്കും ഹിന്ദു മുന്നണിയുടെ വടക്കൻ ജില്ലാ സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നു, പൊതുപ്രവർത്തകരെ ആക്രമിച്ചു, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴർ പാർട്ടി, ടിപിഡികെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീഡിയോ കാണാൻ...👇




Post a Comment

Previous Post Next Post