അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത്? മോദി അഹങ്കാരി, കര്‍ഷകര്‍ക്കായി വാക്കേറ്റമുണ്ടായെന്ന് മാലിക്






ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഹങ്കാരിയെന്ന് മുദ്ര കുത്തി മേഘാലയയുടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരുടെ വിഷയം സംസാരിച്ചപ്പോള്‍ വളരെ അഹങ്കാരത്തോടെയാണ് മോദി സംസാരിച്ചതെന്ന് മാലിക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുമായി തനിക്ക് വാക്കേറ്റമുണ്ടാണ്ടേണ്ടി വന്നതായും സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി.





അദ്ദേഹത്തെ കാണാന്‍ പോയതില്‍ നിരാശ തോന്നുന്നു. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഞാന്‍ മോദിയെ കണ്ടത്. അഞ്ച് മിനുട്ട് കൊണ്ട് ഞങ്ങള്‍ തമ്മിലുള്ള സംസാരം തര്‍ക്കത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടുവെന്ന് സത്യപാല്‍ മാലിക് പറയുന്നു. തീര്‍ത്തും അഹങ്കാരിയായ വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും മാലിക് വ്യക്തമാക്കി.

Post a Comment

Previous Post Next Post