സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനെന്നോണം പാർട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉത്തരാഘണ്ഡിലെത്തുന്നുണ്ട്. എന്നാല്‍ കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് എ എ പിക്ക് കന്നത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാവ് പാർട്ടി വിട്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടി (എ എ പി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനന്ത് റാം ചൗഹാനാണ് ഞായറാഴ്ച ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് എ എ പിയിൽ നിന്ന് രാജിവച്ചതെന്നാണ് ചൌഹാന്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
Post a Comment