കോണ്‍ഗ്രസിനെ പൂട്ടാന്‍ നോക്കിയ എഎപിക്ക് എട്ടിന്റെ പണി: വർക്കിങ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേർന്നു






മാസങ്ങള്‍ക്ക് അപ്പുറം നടക്കാനിരിക്കുന്ന ഉത്തരാഘണ്ഡ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയിലും ഇത്തവണ വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്. ഇതുവരെ ബിജെപി-കോണ്‍ഗ്രസ് പോര് മാത്രം കണ്ടിരുന്ന സംസ്ഥാനത്ത് ഇരുവരേയും അട്ടിമറിച്ച് കറുത്ത കുതിരകളായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.





സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനെന്നോണം പാർട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉത്തരാഘണ്ഡിലെത്തുന്നുണ്ട്. എന്നാല്‍ കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് എ എ പിക്ക് കന്നത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാവ് പാർട്ടി വിട്ടിരിക്കുന്നത്.






ആം ആദ്മി പാർട്ടി (എ എ പി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനന്ത് റാം ചൗഹാനാണ് ഞായറാഴ്ച ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് എ എ പിയിൽ നിന്ന് രാജിവച്ചതെന്നാണ് ചൌഹാന്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.


Post a Comment

أحدث أقدم