സ്ജക്തമായ പ്രക്ഷോഭത്തിനൊടുവിൽ കാർഷികനിയമം പിൻവലിപ്പിച്ച് കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സംഘടനകൾ കേന്ദ്രത്തെ വീണ്ടും കുരുക്കിലാക്കി രംഗത്ത്. ഇത്തവണ പെൺകുട്ടികളുടെ വിവാഹപ്രായത്തിലാണ് കർഷക സംഘടനകൾ കേന്ദ്രത്തിന് മുന്നിലേക്ക് എത്തിയിരിക്കുന്നത് . രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ കർഷകനേതാക്കൾ പ്രഖ്യാപനം നടത്തി.
ഇപ്പോഴുള്ള പ്രായമായ പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നിലേക്ക് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പൗരന്റെ അവകാശലംഘനമാണിതെന്ന് ചൂണ്ടികാട്ടിയാണ് കർഷക സംഘടനകൾ തങ്ങളുടെ എതിർപ്പ് പരസ്യമാക്കിയത്. മാതാപിതാക്കളുടെ സമ്മതത്തോടെയേ വിവാഹ പ്രായം നിശ്ചയിക്കാവൂ എന്നും അവർ പറഞ്ഞു.
മുൻപ് ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ശക്തമായ വോട്ട്ബാങ്ക് കൂടിയായ ജാട്ട് സമുദായം സർക്കാർ നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടൊപ്പം സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് എത്രയും വേഗം കേന്ദ്രം നടപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
إرسال تعليق