മരിച്ചിട്ടും ‘അടരുവാന്‍ വയ്യ’; ഇണയുടെ പിന്നാലെ മയില്‍; കണ്ണീര്‍ വിഡിയോ..





ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയില്‍. ഇതിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്.




രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. വിഡിയോ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു. 





ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്‍റുകള്‍. മനുഷ്യനെക്കാള്‍ സ്നേഹമുള്ളവരാണ് മൃഗങ്ങളും പക്ഷികളെന്നും ആളുകള്‍ വിഡിയോയ്ക്ക് കമന്‍റ ബോക്സില്‍ പറയുന്നു. വിഡിയോ കാണാം.

വിഡിയോ കാണാൻ..👇





Post a Comment

Previous Post Next Post