ഇതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകർക്ക് എത്രയും വേഗത്തിൽ തന്നെ ബൂസ്റ്റഡ് നൽകണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. അനാവശ്യമായി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഒമിക്രോൺ വൈറസ് നിസ്സാരമാണ് എന്ന പ്രചരണം തികച്ചും തെറ്റാണ്. വന്നു പോകട്ടെ എന്ന് കണക്കാക്കുന്നതിനു പകരം ഒമിക്രോൺ വൈറസിനെതിരെ ജാഗ്രത പാലിക്കണം. ഡെൽറ്റ വൈറസിനെ അപേക്ഷിച്ചു നോക്കുമ്പോൾ അഞ്ചോ ആറോ ഇരട്ടി വ്യാപന ശേഷിയാണ് പുതിയ വൈറസിന് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അടിയന്തര കോവിഡ് അവലോകനയോഗം ചേരും.
ഓൺലൈൻ വഴി ആണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലോക്ക് ഡൗൺ ഒഴികെയുള്ള മറ്റു നിയന്ത്രണങ്ങളാണ് പരിഗണനയിലുള്ളത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പരമാവധി സ്വീകരിക്കും. അടച്ചിട്ട മുറികളിലും ഏസി ഹാളുകളിലും പരിപാടികൾ ഒഴിവാക്കണമെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തീയറ്ററുകൾ തൽക്കാലത്തേക്കെങ്കിലും അടച്ചിടുക എന്നതും പരിഗണനയിലുണ്ട്.
ആരാധനാലയങ്ങളിലും ചടങ്ങുകളിലും എത്തുന്ന ആളുകളുടെ എണ്ണവും നിയന്ത്രിയ്ക്കും. പരമാവധി സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം നടപടി സ്വീകരിക്കുവാൻ ആണ് പദ്ധതി. വരുന്ന മൂന്ന് ആഴ്ചകളിൽ കോവിഡ് കണക്ക് കൂടുതൽ വ്യാപിക്കുമെന്നും വിലയിരുത്തുന്നുണ്ട്. നാളത്തെ കോവിഡ് അവലോകന യോഗത്തിന് ശേഷമായിരിക്കും രാത്രികാല കർഫ്യൂവും യാത്ര നിയന്ത്രണങ്ങളും വേണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Post a Comment