ഒഡിഷയിലെ പുരി പട്ടണത്തിനു സമീപമുള്ള മംഗളാഘട്ട് എന്ന പ്രദേശത്താണ് സംഭവം നടന്നത്. ജതി നായക് എന്ന തൊണ്ണൂറ് വയസുകാരിയാണ് ഞായറാഴ്ച മരണപ്പെട്ടത്. 4 പെൺമക്കളും 2 ആൺമക്കളുമാണ് ഇവർക്കുള്ളത്. പെണ്മക്കളുടെ വിവാഹം കഴിഞ്ഞതോടെ ആണ്മക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. എന്നാൽ പതിയെ ആൺമക്കൾ ഇവരിൽ നിന്ന് അകന്നു ജീവിക്കാൻ തുടങ്ങി. പിന്നീട് പെൺക്കുട്ടികളായിരുന്നു ഇവർക്ക് കൂട്ട്. അമ്മയുടെ മരണ വിവരം ഇവരെ അറിയിച്ചെങ്കിലും ആരും തന്നെ സംസ്‍കാരത്തിന് എത്തിയില്ല. ഇതോടെയാണ് പരമ്പരാഗത ആചാരങ്ങളെ പിന്തള്ളി അന്ത്യകർമങ്ങൾ ചെയ്യാൻ ഇവർ തീരുമാനിച്ചത്.
അയൽവാസികളുടെ സഹായത്തോടെ അമ്മയുടെ ശവമഞ്ചം ചുമന്ന് സംസ്കരിക്കാൻ ശ്‌മശാനത്തിൽ എത്തിക്കുകയായിരുന്നു. പത്ത് വർഷമായി സഹോദരന്മാർ അമ്മയെ ഉപേക്ഷിച്ചിട്ട്, ഒരു നേരത്തെ ഭക്ഷണം നൽകാനോ അസുഖം വന്നപ്പോൾ കാണണോ ആശുപത്രിൽ ചികിത്സയ്‌ക്കോ ഇതുവരെയും ഇവരാരും തന്നെ എത്തിയില്ല എന്ന് മകൾ സീതാമണി സാഹു പറഞ്ഞു.
Post a Comment