കോവിഡ് വരുമെന്ന് ഭയം; കൂട്ട ആത്മഹത്യയ്ക്ക് ശ്രമം; അമ്മയും കുഞ്ഞും മരിച്ചു






കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്ന് മൂന്ന് വയസുകാരന് വിഷം നൽകി യുവതിയും ജീവനൊടുക്കി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. യുവതിയുടെ അമ്മയും രണ്ട് സഹോദരൻമാരും വിഷം കഴിച്ചെങ്കിലും രക്ഷപെട്ടു. യുവതിയുടെ അച്ഛന്റെ അകാല വിയോഗത്തിൽ കുടുംബമാകെ ഉലഞ്ഞ് നിൽക്കുകയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.





ഭർത്താവുമായി അകന്നു കഴിയുന്ന ജ്യോതി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. ജനുവരി എട്ടിന് ജ്യോതിക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ ഭയന്ന് എല്ലാവരും ഒന്നിച്ച് വിഷം കഴിച്ചു.  ആരെയും പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. വിവരമറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജ്യോതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല



Post a Comment

Previous Post Next Post