എന്നാൽ ഇന്ധനവില വർദ്ധനവ് ഉണ്ടാവാൻ പോവുകയാണ് എന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. മാർച്ച് മാസത്തോട് കൂടെ രാജ്യത്തെ ഇന്ധനവില വീണ്ടും കുതിച്ചുയർനേക്കാം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോട് കൂടെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചേക്കും. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സൂചിപ്പിക്കുന്നത് ലിറ്ററിന് എത്ര രൂപ വരെ വർദ്ധിപ്പിക്കുവാൻ സാധ്യത ഉണ്ട് എന്നതാണ്.
ഇന്ധനവില കുത്തനെ ഉയർന്നതിന് പിന്നാലെ തന്നെ സാധനങ്ങളുടെ വിലവർധനവും ഉണ്ടായിരിക്കും. കോവിഡ് മഹാമാരി മൂലം നിരവധി ആളുകളുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു.
പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ഇയൊരു സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവ് കുത്തനെ ഉയരുന്നതും സാധനങ്ങളുടെ വില വർധിക്കുന്നതും പൊതുജനങ്ങൾക്ക് വലിയൊരു തിരിച്ചടി തന്നെയാണ്.
വാഹനങ്ങൾ ഇഷ്ടാനുസരണം രൂപമാറ്റം നടത്തിയവർക്ക് പിടിവീഴും. പരിഷ്കരിച്ച ഹെഡ് ലൈറ്റുകളും ശബ്ദം ഉപയോഗിക്കുന്നവരെയും പിടികൂടും. വഴിയോരങ്ങളിലെ പരിശോധനയ്ക്ക് പുറമേ ഇത്തരത്തിലുള്ള ആളുകളിൽ കാണുകയാണെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാനും സാധിക്കുന്നതാണ്.
കുട്ടികളെ വാഹനത്തിൽ ഇരുത്തി യാത്ര ചെയ്യുന്ന കാര്യത്തിൽ രാജ്യത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. നാല് വയസ്സ് വരെയുള്ള കുട്ടികൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ക്രാഷ് ഹെൽമെറ്റ് അല്ലെങ്കിൽ സൈക്കിൾ ഹെൽമെറ്റ് ധരിക്കുന്നത് ഇൻ നിർബന്ധമാണ്.
Post a Comment