സംസ്ഥാനത്ത് വിൽപന ചെയ്യുന്നത് മായം ചേർത്ത അരി..!! ഈ രണ്ടു തരം അരി വാങ്ങുന്നവർ ശ്രദ്ധിക്കണം. വിശദമായി അറിയൂ..






കേരളീയരുടെ ഇഷ്ടഭക്ഷണമാണ് അരിയാഹാരം. എന്നാൽ നമ്മുടെ സംസ്ഥാനത്ത് എത്തുന്ന അരിയിൽ അപകടകാരികളായ മായം ചേർത്ത് ആണ് വിൽപ്പന ചെയ്യുന്നത് എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഒരുനേരമെങ്കിലും അരി ആഹാരം കഴിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അരിയാഹാരം കഴിക്കുന്നവരും അരി വാങ്ങുന്നവരും ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് പുറത്തുവന്നിരിക്കുന്നു. അരിയിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന വാർത്തകളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.





അരിയിൽ കണ്ടുവരുന്ന മായം പലതും വളരെയധികം അപകടകാരികളാണ്. വിഷാംശങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അരിയാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. മട്ട അരി വാങ്ങുമ്പോൾ പല സമയങ്ങളിലും ചുവപ്പു നിറം കൂടുതലായി കാണപ്പെടുന്നുണ്ട്.
ചുവന്ന നിറം നൽകുന്നതിനുവേണ്ടി മട്ട അരിയിൽ റെഡ് ഓക്സൈഡ് ചേർക്കുന്നുണ്ട്. വെള്ള അരിയിൽ കാൽസ്യം കാർബണേറ്റ് പോലെയുള്ള വിഷ വസ്തുക്കളും ചേർക്കുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന മട്ട അരിക്ക് സാധാരണ ചുവപ്പ് നിറത്തിൽ നിന്നും കൂടുതൽ ചുവപ്പുനിറം ഉണ്ടെങ്കിൽ മായം ചേർത്ത അരി ആയിരിക്കും.





മായം ചേർക്കാത്ത മട്ട അരിക്ക് പൊതുവെ ബ്രൗൺ നിറം ആയിരിക്കും ഉണ്ടാവുക. പലതവണകളായി കഴുകി വേണം അരി ഉപയോഗിക്കുവാൻ. മായം കളയുന്നതിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് ഉപകാരപ്പെടും. എല്ലാവരും തന്നെ ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം. മായം ചേർത്ത അരി കഴിക്കുന്നതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇത് കാരണമാകും.


Post a Comment

Previous Post Next Post