അരിയിൽ കണ്ടുവരുന്ന മായം പലതും വളരെയധികം അപകടകാരികളാണ്. വിഷാംശങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അരിയാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. മട്ട അരി വാങ്ങുമ്പോൾ പല സമയങ്ങളിലും ചുവപ്പു നിറം കൂടുതലായി കാണപ്പെടുന്നുണ്ട്.
ചുവന്ന നിറം നൽകുന്നതിനുവേണ്ടി മട്ട അരിയിൽ റെഡ് ഓക്സൈഡ് ചേർക്കുന്നുണ്ട്. വെള്ള അരിയിൽ കാൽസ്യം കാർബണേറ്റ് പോലെയുള്ള വിഷ വസ്തുക്കളും ചേർക്കുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന മട്ട അരിക്ക് സാധാരണ ചുവപ്പ് നിറത്തിൽ നിന്നും കൂടുതൽ ചുവപ്പുനിറം ഉണ്ടെങ്കിൽ മായം ചേർത്ത അരി ആയിരിക്കും.
മായം ചേർക്കാത്ത മട്ട അരിക്ക് പൊതുവെ ബ്രൗൺ നിറം ആയിരിക്കും ഉണ്ടാവുക. പലതവണകളായി കഴുകി വേണം അരി ഉപയോഗിക്കുവാൻ. മായം കളയുന്നതിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് ഉപകാരപ്പെടും. എല്ലാവരും തന്നെ ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം. മായം ചേർത്ത അരി കഴിക്കുന്നതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇത് കാരണമാകും.
إرسال تعليق