തനിച്ചാണ് പൊറിഞ്ചുവിന്‍റെ താമസം. പ്രായത്തിന്‍റെ അസ്വസ്ഥതകളും ഉണ്ട്. ഓരോ പ്രാവശ്യവും കിണറ്റില്‍ വെള്ളം നിറയുന്നത് നോക്കി മോട്ടോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ഈ ആശയത്തേപ്പറ്റി ചിന്തിക്കുന്നത്. ഒരു ഇരുമ്പ് കമ്പിയില്‍ രണ്ട് കപ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു പ്ലാസ്റ്റിക് കയറും. കയറിന്‍റെ ഒരു അറ്റത്ത് കോണ്‍ക്രീറ്റ് വെയിറ്റും, മറ്റെ അറ്റത്ത് മോട്ടോറും ഒരു ജാര്‍ നിറയെ വെള്ളവുമുണ്ട്. കിണറ്റില്‍ വെള്ളം നിറയുന്നതനുസരിച്ച് ജാര്‍ ഉയരും. അങ്ങനെ മോട്ടോറും ഉയരും. ഇതേ സംവിധാനമാണ് ടാങ്കിലേക്ക് വെള്ളം നിറയ്ക്കുന്ന മോട്ടോര്‍ ഓഫാക്കാനും ഉപയോഗിക്കുന്നത്. ഇവ നിര്‍മിക്കാന്‍ ആയിരത്തില്‍ താഴെ മാത്രമാണ് ചെലവ്.
കാലു ചവിട്ടിപ്പിടിച്ച് ഉപയോഗിക്കാന്‍ പ്രയാസമായതിനാല്‍ കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പാരയും നിര്‍മിച്ചിട്ടുണ്ട്. വീടിന്‍റെ ടെറസ് മിനി വര്‍ക് ഷോപ്പ് കൂടിയാണ്.
إرسال تعليق