ബഡ്ജറ്റിൽ ക്ഷേമ പെൻഷൻ വീണ്ടും വർധിപ്പിച്ച് 1700 രൂപയിലേക്ക് എത്തിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് ആയിരുന്നു അവസാനമായി ക്ഷേമ പെൻഷൻ ഉയർത്തിയിരുന്നത്.
ഒരു വർഷമായി നിലവിൽ ക്ഷേമ പെൻഷൻ ഉയർത്തിയിട്ട്. അതുകൊണ്ടു തന്നെ വരുന്ന ബഡ്ജറ്റിൽ ക്ഷേമ പെൻഷൻ ഉയർത്തുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
ബഡ്ജറ്റിന് ശേഷം ഒരുപക്ഷേ 1700 രൂപയോ 1800 രൂപ ആയി ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങുവാനുള്ള സാധ്യതകളും കൂടുതലാണ്. അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ക്ഷേമ പെൻഷൻ ഉയർത്തി 2500 രൂപയിലേക്ക് എത്തിക്കും എന്ന് മുൻപ് തന്നെ അറിയിച്ചിരുന്ന കാര്യമാണ്.
പെട്രോൾ ഡീസൽ വില ഗണ്യമായി ഉയരുമെന്ന അറിയിപ്പുകൾ ആണ് പുറത്തു വരുന്നത്. മാർച്ച് മാസം കഴിയുന്നതോട് കൂടെ പെട്രോൾ ഡീസൽ വില പത്തു രൂപയുടെ അടുത്ത് വർദ്ധനവ് ഉണ്ടായിരിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കെ എസ് ആർ ടി സി യിൽ ഉപയോഗിക്കുന്ന ഇന്ധന വില ഇപ്പോൾ ഉയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷൻ സമയത്ത് ആയിരുന്നു ഈ രീതിയിൽ ഇന്ധന വിലവ ർദ്ധനവ് തടഞ്ഞു നിർത്തിയത്. ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ തുക വീണ്ടും ഗണ്യമായി ഉയർന്നുവരാനുള്ള രീതിയിലേക്കാണ് എത്തുന്നത്.
Post a Comment