കൊടുങ്കാറ്റില്‍ ആടി 2 എയര്‍ ഇന്ത്യ വിമാനങ്ങൾ; ഉലക്കാതെ പൈലറ്റ്; വിഡിയോ





ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനങ്ങള്‍. യൂനിസ് കൊടുങ്കാറ്റിൽ പെട്ട് ലാന്‍ഡ് ചെയ്യാൻ ബുദ്ധിമുട്ടിയതിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങളും ഉണ്ടായിരുന്നു.വിമാനങ്ങളെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച പൈലറ്റുമാർക്ക് നിറകയ്യടിയാണ് ലഭിക്കുന്നത്‍. ക്യാപ്റ്റൻ അഞ്ചിത്ത് ഭരദ്വാജ്, ക്യാപ്റ്റൻ ആദിത്യ റാവു എന്നിവരായിരുന്നു പൈലറ്റുമാർ.




വിമാനങ്ങള്‍ കൊടുങ്കാറ്റിൽ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലിൽ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. 'ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യൻ പൈലറ്റ്' എന്നായിരുന്നു എയർ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനർ എയർക്രാഫ്റ്റ് ലാൻഡ് ചെയ്തപ്പോള്‍ കമന്റേറ്റർ ഉറക്കെ പറഞ്ഞത്.  എട്ട് മണിക്കൂർ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങൾ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാർ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോൾ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. 




മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വീശിയ യൂനിസ് കൊടുങ്കാറ്റ് യൂറോപ്പിലേക്ക് പ്രവേശിച്ചതോടെ നിരവധി വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. യൂനിസ് യൂറോപ്പിലേക്ക് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് പടിഞ്ഞാറൻ ഇംഗ്ലണ്ടിനെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. 

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post