ആഴങ്ങളിൽ മറഞ്ഞ ലൈജു, പ്രാർഥനകളോടെ ഈ കുടുംബം; ഇറാനിലെ കടലിൽ കാണാതായത് 2009ൽ






കപ്പൽ യാത്രയ്ക്കിടെ കാണാതായ കുറിച്ചി ചെറുവേലിപ്പടി വല്യടത്തറ ജസ്റ്റിൻ കുരുവിള (28) യുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് ഒപ്പം ഇതേ വേദന 13 വർഷം മുൻപ് അനുഭവിച്ച മറ്റൊരു കുടുംബവും പ്രാർഥനയിലാണ്. പനച്ചിക്കാട് വെള്ളൂത്തുരുത്തി കൊച്ചിടശേരിൽ കെ.സി. ബേബി– കുഞ്ഞമ്മ ദമ്പതികളുടെ മകൻ ലൈജു കെ. ഫിലിപ് (33) ആണ് കപ്പലിൽ നിന്ന് വീണ് കടലിൽ കാണാതായത്. 2009 ജൂൺ 27 നാണ് ലൈജുവിനെ ഇറാനു സമീപം കാണാതായത്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്എസി കമ്പനിയുടെ ‘ലാന’  കണ്ടയ്നർ കപ്പലിലെ ജീവനക്കാരനായിരുന്നു ലൈജു.





കുവൈത്തിൽ ചരക്കിറക്കിയ ശേഷം ദുബായിലേക്ക് വരുമ്പോഴാണ് അപകടം.  കപ്പലിലെ സൂപ്പർവൈസറായിരുന്നു ലൈജു.  100 മീറ്റർ ഉയരമുള്ള ഡെക്കിൽ നിന്ന് വെൽഡിങ് ജോലി ചെയ്ത തൊഴിലാളിയെ സഹായിക്കുമ്പോൾ കപ്പലിൽ നിന്നു കടലിൽ വീഴുകയായിരുന്നു. കടൽക്ഷോഭം ശക്തമായ സമയത്താണ് അപകടം. ഇറാനിയൻ നേവി, മാരിടൈം, റസ്ക്യു കോഡിനേഷൻ സെന്റർ, സംയുക്ത സേന എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  കപ്പൽ കമ്പനി ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകിയിരുന്നു.

Post a Comment

Previous Post Next Post