ആയിരം സിസിയിൽ കൂടുതൽ സ്വന്തമായോ കുടുംബത്തിന് വാഹനം ഉള്ള ആളുകൾക്ക് പെൻഷൻ തുക ലഭിക്കുവാനുള്ള അർഹതയില്ല. എന്നാൽ സ്വന്തമായി അംബാസിഡർ കാർ ഓട്ടോ-ടാക്സി ഉപയോഗിക്കുന്ന വാഹനങ്ങൾ ഉള്ളവരാണ് എങ്കിൽ ഈ നിബന്ധന ബാധകമല്ല എന്ന് അറിയിച്ചിരുന്നു.
സ്വന്തമായി വാഹനങ്ങൾ ഉള്ളവരാണ് എന്ന് കണ്ടെത്തിയ പല ആളുകളെയും പെൻഷൻ പട്ടികയിൽ നിന്നും പുറത്താക്കിയിരുന്നു. പെൻഷൻ പുനസ്ഥാപിക്കുന്നു വേണ്ടി ഇതിൽ തന്നെ പല ആളുകളും അപേക്ഷിച്ചിരുന്നു.
എന്നാൽ പെൻഷൻ പുനസ്ഥാപിച്ച് നൽകേണ്ടതില്ല എന്ന് ധനവകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം പറയുന്നത്. വാഹനം ഉള്ളത് കാരണം പെൻഷൻ പട്ടികയിൽ നിന്നും പുറത്തു പോവുകയും വാഹനം വിൽപന നടത്തിയതിന് ശേഷം വീണ്ടും അർഹരായ ആളുകൾ പുതിയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.
തെറ്റായ രേഖകൾ പ്രകാരം പെൻഷൻ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആളുകൾക്ക് കുടിശ്ശിക സഹിതം പെൻഷൻ അർഹത ഉണ്ടായിരിക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ രണ്ടിൽ കൂടുതൽ തവണ പെൻഷൻ കൈപ്പറ്റി എന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർക്കും സസ്പെൻഡ് ചെയ്തവർക്കും വീണ്ടും അപേക്ഷിക്കുന്നതിന് അർഹതയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
Post a Comment