കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് ഇനി ആകാശപാത; 3 ബ്ലോക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമാണം






കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  ആകാശപാത  അടുത്ത തിങ്കളാഴ്ച പൊതുജനത്തിനായി തുറന്നു കൊടുക്കും . മെഡിക്കല്‍ കോളജിലെ മൂന്നുപ്രധാന ബ്ലോക്കുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാത നിര്‍മിച്ചത്. മന്ത്രിമാരായ വീണ ജോര്‍ജും പി.എ മുഹമ്മദ് റിയാസും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.




 ഒരു ബ്ലോക്കില്‍ നിന്നു മറ്റൊരു ബ്ലോക്കിലേക്ക് രോഗികളെ എത്തിച്ചിരുന്നത് ആംബുലന്‍സുകളിലും മറ്റുമായിരുന്നു . ആകാശപാത തുറന്നു കൊടുക്കുന്നതോടെ ഇത് ഒഴിവാക്കാം.  മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി, പി.എം.എസ്.എസ്.വൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് നിര്‍മാണം. 





പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ആകാശപാത ഒരുക്കിയത്. ഒരേസമയം 2 ബാറ്ററി കാറുകള്‍ക്ക് ഇരുവശത്തേക്കും പോകാന്‍ കഴിയും. കോഴിക്കോട് എന്‍.ഐ.ടി യിലെ വിദഗ്ധരാണ് ഇൗ പാതയുടെ രൂപരേഖ തയാറാക്കിയത്. തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി കഴിഞ്ഞാല്‍ രണ്ടാമത്തെ ആകാശപാതയാണ് കോഴിക്കോട്ടേത് .

വിഡിയോ കാണാൻ..👇







Post a Comment

Previous Post Next Post