ട്യൂഷന് പോകാൻ വിസമ്മതിക്കുകയും കാലിന്റെ പിൻഭാഗത്ത് വേദനയുണ്ടെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് അടിയേറ്റതിന്റെ പാടുകള്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. നാലാംക്ളാസുകാരിയുടെ സഹോദരിയും ഇവിടെയാണ് ട്യൂഷന്‍ പഠിക്കുന്നത്. വീട്ടില്‍ പറഞ്ഞാല്‍ സഹോദരിക്കും അടി കിട്ടുമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായാണ് പരാതി. ശിശുക്ഷേമ സമിതിയിലും പരവൂർ പൊലീസിലും പരാതി നൽകിയതായി കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രൻ പറഞ്ഞു. പരവൂർ പൊലീസ് കേസെടുത്തു. അതേസമയം കുട്ടിയുടെ അച്ഛൻ ട്യൂഷൻ ടീച്ചറോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് തിരികെയും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിഡിയോ കാണാൻ..👇
Post a Comment