സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് സ്കീം. വിശദമായി അറിയൂ..






രാജ്യത്തെ ഏറ്റവും ജനപ്രിയമായ അപകട രഹിത സുരക്ഷിതമായ നിക്ഷേപ പദ്ധതി ആണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം. നിക്ഷേപിക്കുന്ന തുകയ്ക്ക് വർഷത്തിൽ പലിശ കണക്കാക്കി 1 തിരു വരുമാനം 2 കൊണ്ട് ഡിവൈഡ് ചെയ്ത് ആ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകുന്നു.





അഞ്ചുവർഷത്തേക്ക് ഒരു നിശ്ചിത തുക വരുമാനമായി മാസം തോറും ലഭിക്കുവാനും കാലാവധിക്കുശേഷം നിക്ഷേപിച്ച തുക തിരിച്ചു ലഭിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണിത്. ഏറ്റവും കുറഞ്ഞത് 1000 രൂപയും കൂടിയത് നാലര ലക്ഷം രൂപയുമാണ് നിക്ഷേപിക്കേണ്ടത്.
ആയിരത്തിന്റെ ഗുണിതങ്ങളായ നാലര ലക്ഷത്തിന് താഴെ വരുന്ന ഏതൊരു തുകയും നിങ്ങൾക്ക് ഇതിലേക്ക് നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. പരമാവധി നാലര ലക്ഷം രൂപ വരെയാണ് പരിധി എങ്കിലും ജോയിന്റ് അക്കൗണ്ട് തുടങ്ങി ഒമ്പത് ലക്ഷം രൂപ വരെ നിക്ഷേപിക്കുവാൻ സാധിക്കുന്നതാണ്.





 
6.6 ശതമാനം പലിശയാണ് മന്ത്‌ലി ഇൻകം സ്കീമിന് ലഭിക്കുന്നത്. നാലര ലക്ഷം നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 2425 രൂപയാണ് ഒരു മാസം ലഭിക്കുക. എൻആർഐകൾ ക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കുവാൻ സാധിക്കുകയില്ല.
കെവൈസി രേഖകൾ തിരിച്ചറിയൽ രേഖയായി നൽകി രാജ്യത്തുള്ള ഏതൊരു പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് ഈയൊരു അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്. എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈയൊരു സ്കീം പ്രകാരം ലഭിക്കുന്ന തുക പിൻവലിച്ചില്ല എങ്കിലും ഇതിന് കൂട്ടു പലിശ ലഭിക്കുകയില്ല.





അഞ്ചു വർഷം കാലാവധി കഴിയുമ്പോൾ മുതലും പലിശയും നിങ്ങൾക്ക് തിരികെ ലഭിക്കും. എല്ലാ മാസവും പലിശ വേണ്ടാത്തവർ പ്രധാനമായും ചെയ്യുന്നത് മാസം ലഭിക്കുന്ന പലിശക്ക് തുല്യമായ തുക റിക്കറിംഗ് ഡെപ്പോസിറ്റ് അഞ്ചുവർഷത്തേക്ക് തുടങ്ങുകയാണ്.
അഞ്ചു വർഷം കഴിയുമ്പോൾ മന്തിലി ഇൻകം സ്കീം പ്രകാരമുള്ള തുകയും റിക്കറിംഗ് ഡെപ്പോസിറ്റ് തുകയും നിങ്ങൾക്ക് ലഭ്യമാകും. മന്ത്ലി ഇൻകം സ്കീം ലഭിക്കുന്ന പലിശക്ക് ടാക്സ് ഇളവ് ലഭിക്കുന്നതല്ല. ഇൻകംടാക്സ് ആളാണ് നിങ്ങളെങ്കിൽ ഈ പലിശ വരുമാനം കൂടി കണക്കിൽ എടുക്കേണ്ടി വരും.


Post a Comment

Previous Post Next Post