ലൈഫ് മിഷൻ പാർപ്പിട പദ്ധതി. കാത്തിരുന്ന ആനുകൂല്യം. സർക്കാർ അറിയിപ്പ്. വിശദമായി അറിയൂ..





ഏറ്റവും ഒടുവിലായി ലൈഫ് മിഷൻ പദ്ധതിയിൽ സ്വീകരിച്ച അപേക്ഷകൾ ഏകദേശം 50 ലക്ഷത്തിന് മുകളിൽ വരുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും സുപ്രധാന തീരുമാനങ്ങളും അറിയിപ്പുകളും ജനങ്ങൾക്ക് നൽകിയിരിക്കുകയാണ്. ജനുവരി 31 ന് ഉള്ളിൽ എല്ലാ അപേക്ഷകളും പരിശോധന പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഈമാസം പരിശോധനയുടെ അവസാനഘട്ടം എത്തിയിരിക്കുകയാണ്.




ലൈഫ് മിഷൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ ലഭിച്ച അപേക്ഷകരുടെ പരിശോധനയാണ് പൂർണമാക്കാൻ വേണ്ടി ശ്രമിക്കുന്നത്. ലിസ്റ്റിൽ പ്രസിദ്ധീകരണ ഘട്ടത്തിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അവസാനമായി അർഹതയുള്ള എല്ലാ ആളുകളും ഗുണഭോക്ത പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അനർഹരായവർ ഉണ്ടായിരിക്കരുത് എന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അനർഹർ ആണ് എന്ന് ഉറപ്പുവരുത്തിയ ആളുകളെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണം.




ഈ മാസം 28ന് ഉള്ളിൽ പേരുള്ള പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് ഏറ്റവും പുതിയതായി അറിയിച്ചിരിക്കുന്നത്. ഈ മാസം ആദ്യ ആഴ്ചകളോടു കൂടി ഗുണഭോക്താക്കളുടെ പേര് മനസ്സിലാക്കുവാൻ സാധിക്കും. പേര് ഇല്ല എങ്കിൽ അർഹരാണ് എങ്കിൽ ബന്ധപ്പെട്ട സമിതിക്ക് മുമ്പാകെ അപ്പീൽ നൽകുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും പാർപ്പിടവും പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടവും നൽകുന്ന പദ്ധതികളെല്ലാം തന്നെ ഇയൊരു ഘട്ടത്തിലായിരിക്കും ഉൾപ്പെടുക. ഓരോ വർഷവും ഒരു ലക്ഷം വീടുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്


Post a Comment

Previous Post Next Post