കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിൽ കുമാറിന്റെയും ജിഷിയുടെയും മകളാണ് തേജ ലക്ഷ്മി. സഹോദരങ്ങൾ: അക്ഷയ, വിശാൽ.9ന് പുലർച്ചെ വീട്ടിൽ നിന്ന് യുവതിയെ കാണാതായപ്പോൾ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹിതരായ തേജയും ജിനുവും സ്റ്റേഷനിൽ ഹാജരായതോടെ ബന്ധുക്കൾ പരാതി പിൻവലിക്കുകയായിരുന്നു. രണ്ടു മാസം മുൻപ് തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലാബ് കോഴ്സിനു ചേർന്നിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലുശ്ശേരി ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ, എസ്ഐ: പി.റഫീഖ് എന്നിവർ സ്ഥലത്തെത്തി. ഫൊറൻസിക് സംഘം മുറിയിൽ തെളിവെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment