വിവാഹം കഴിഞ്ഞ് പത്താംദിനം യുവതി ഭർതൃവീട്ടിൽ കട്ടിലിൽ മരിച്ച നിലയിൽ; ദുരൂഹത






ബാലുശ്ശേരി: വിവാഹം കഴിഞ്ഞതിന്റെ പത്താം ദിവസം നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാട് നീറ്റോറചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെ (18) ആണു ഇന്നലെ രാവിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജയെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ഭർത്താവ് വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ ചെന്നു നോക്കിയപ്പോൾ യുവതി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. രാവിലെ 7ന് എണീറ്റപ്പോൾ ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടെന്നും കുരുക്ക് അഴിച്ച് കട്ടിലിൽ കിടത്തുകയായിരുന്നെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ 9ന് ആയിരുന്നു ഇവരുടെ വിവാഹം.





കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിൽ കുമാറിന്റെയും ജിഷിയുടെയും മകളാണ് തേജ ലക്ഷ്മി. സഹോദരങ്ങൾ: അക്ഷയ, വിശാൽ.9ന് പുലർച്ചെ വീട്ടിൽ നിന്ന് യുവതിയെ കാണാതായപ്പോൾ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹിതരായ തേജയും ജിനുവും സ്റ്റേഷനിൽ ഹാജരായതോടെ ബന്ധുക്കൾ പരാതി പിൻവലിക്കുകയായിരുന്നു. രണ്ടു മാസം മു‍ൻപ് തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലാബ് കോഴ്സിനു ചേർന്നിരുന്നു. 





സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലുശ്ശേരി ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ, എസ്ഐ: പി.റഫീഖ് എന്നിവർ സ്ഥലത്തെത്തി. ഫൊറൻസിക് സംഘം മുറിയിൽ തെളിവെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

أحدث أقدم