ഹിജാബ് ധരിച്ച സ്ത്രീയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ബിജെപി ബൂത്ത് ഏജന്റ്; രോഷം; വിഡിയോ






തമിഴ്നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഹിജാബ് ധരിച്ച് വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തടഞ്ഞ് ബിജെപിയുടെ പോളിങ് ഏജന്റ്. വോട്ട് ചെയ്യുമ്പോൾ  മുഖം വ്യക്തമല്ല എന്ന വാദമുയർത്തിയാണ് സ്ത്രീയെ തടഞ്ഞത്. ഇയാൾ ഇവരോട് ഹിജാബ് മാറ്റി വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ രോഷമാണ് ഉയരുന്നത്.





മേലൂരിലുള്ള അല്‍ അമീൻ ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം. ഗിരിരഞ്ജൻ എന്ന് ബിജെപിയുടെ ബൂത്ത് ഇൻ ചാർജാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. സ്ത്രീയെ തിരച്ചറിയാൻ സാധിക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യേണ്ട ഒരു ആവശ്യവുമില്ലെന്നും പോളിങ് ഉദ്യോഗസ്ഥർ ഗിരിരഞ്ജനോട് പറയുന്നുണ്ട്. എന്നാല്‍ അയാൾ അത് വകവെയ്ക്കുന്നില്ലെന്ന് വിഡിയോയിൽ വ്യക്തമാണ്. 




എനിക്ക് ഇത് അംഗീകരിക്കാനാകില്ല. വോട്ടർ പട്ടികയിലുള്ള വ്യക്തിയാണ് ഹിജാബ് ധരിച്ചെത്തിയ ഈ സ്ത്രീയെന്ന് ഞാനെങ്ങനെ ഉറപ്പിക്കും. ഞാനുറപ്പായും ഈ വിഷയം ഉന്നയിക്കും. അസമത്വമാണ് ഇവിടെ നടക്കുന്നത്. ഗിരിരഞ്ജൻ പറയുന്നത് ഇങ്ങനെ. സംഭവത്തിൽ ഡിഎംകെ, എഡിഎംകെ ബൂത്ത് ഏജന്റുമാർ ഇടപെട്ടു. ഗിരിരഞ്ഡനെ മാറ്റി മറ്റൊരു ബിജെപി അംഗത്തെ കൊണ്ടുവന്നു. ഈ സംഭവത്തിൽ വലിയ തരത്തലുള്ള രോഷമാണ് തമിഴ്നാട്ടിൽ ഉയരുന്നത്.

വീഡിയോ കാണാൻ..👇





Post a Comment

أحدث أقدم