ഭരണത്തുടർച്ച തേടി കോൺഗ്രസ്; അട്ടിമറിക്കാൻ എഎപി; പഞ്ചാബ് പോളിങ് ബൂത്തിലേക്ക്






പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്. 23 ജില്ലകളിൽ നിന്നായി 117 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ശക്തമായ ചതുഷ്കോണ മത്സരത്തിൽ പ്രവചനാതീതമാണ് പോരാട്ടം. ഭരണതുടർച്ച തേടി കോൺഗ്രസും അട്ടിമറിക്കാൻ ആംആദ്മി പാർട്ടിയും ശക്തമായി രംഗത്തുണ്ട്. ബിജെപിയുമായി ചേർന്ന് മത്സരിക്കുന്ന അമരീന്ദർ സിങ്ങിനും ഇത് അഭിമാന പോരാട്ടമാണ്.




സംസ്ഥാനത്ത് ശക്തമായ അടിത്തറയുള്ള ശിരോമണി അകാലിദളിനും ഇത് നിലനിൽപ്പിന്റെ തിരഞ്ഞെടുപ്പാണ്. ജനവിധി തേടുന്ന 1304 സ്ഥാനാർഥികളിൽ 93 പേർ വനിതകളാണ്. ഹരിയാനയിലെ സോനിപ്പത്തിൽ നിന്ന് 3 ഖലിസ്ഥാനി ഭീകരർ പിടിയിലായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് സുരക്ഷാ കർശനമാക്കി. പാക് അതിർത്തിയോട് ചേർന്ന പോളിംഗ് ബൂത്തുകളിലും കർശന സുരക്ഷയാണ്.

വീഡിയോ കാണാൻ..👇






Post a Comment

أحدث أقدم