110 രാജ്യങ്ങളിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചുമ, ജലദോഷം, ശരീര വേദന എന്നിങ്ങനെ തുടങ്ങി ഓമിക്രോണിന് ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ മുൻപ് റിപ്പോർട്ട് ചെയ്ത വൈറസുകളിൽ നിന്നും വ്യത്യസ്തമായി ചില രോഗലക്ഷണങ്ങൾ കൂടി രോഗികളിൽ കാണുന്നുണ്ട്.
വിശപ്പ് നഷ്ടപ്പെടുക മനംപുരട്ടൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ചവരിൽ കാണുന്നുണ്ട് എന്ന് പറയുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ച ആളുകളിലും ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളിലും ഇവ കാണുന്നതായി പറയുന്നു.
തൊണ്ടവേദന തലവേദന ചെറിയ ചൂട് പോലെയുള്ള ലക്ഷണങ്ങൾ ഇതിനു പുറമേ ചിലരിൽ കാണുന്നുണ്ട്. എന്നാൽ കോവിഡ് വൈറസ് മുൻപ് റിപ്പോർട്ട് ചെയ്ത ആളുകളിൽ മണവും രുചിയും നഷ്ടപ്പെടൽ എന്ന ലക്ഷണം ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്തവരിൽ കാണുന്നില്ല എന്നാണ് പറയുന്നത്.
രാത്രിയിൽ ഉണ്ടാകുന്ന അധികമായ വിയർപ്പ് ആണ് സാധാരണമല്ലാത്ത മറ്റൊരു ലക്ഷണം. അതിവേഗത്തിലാണ് ഒമിക്രോൺ വൈറസ് പടർന്നു പിടിക്കുന്നത്.
ഇതുകൊണ്ടു തന്നെ ഡെൽറ്റാ വകഭേദത്തിന് എതിരെ എടുത്ത അതെ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും ഒമിക്രോൺ വകഭേദത്തിന് എതിരെയും എല്ലാവരും എടുക്കണം.
വീഡിയോ കാണാൻ..👇
Post a Comment