ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കൂ. പരിശോധന തുടങ്ങി. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത. വിശദമായി അറിയൂ..






സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക. സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് വഴി വാങ്ങുന്ന ആളുകൾ ആണ് കൂടുതലും ഉള്ളത്. ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്ന ആളുകളുടെ അക്കൗണ്ട് വിവരങ്ങൾ സംസ്ഥാന സർക്കാർ പരിശോധിച്ചുവരികയാണ്.




ഇതിൽ പ്രധാനമായും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ആണ് സംസ്ഥാന സർക്കാർ പരിശോധിച്ച് വരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഈ നടപടി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് എന്ന അറിയിപ്പുകൾ ആണ് പുറത്തു വരുന്നത്. പെൻഷൻ വാങ്ങുന്നതിൽ അനർഹമായി കൈപ്പറ്റുന്ന ആളുകളെ കൂടുതൽ പുറത്താക്കുന്നതിനു വേണ്ടി ആയിരിക്കാം ഒരു പക്ഷേ ഈയൊരു നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന എല്ലാ ആളുകളും ഈ കാര്യം മനസ്സിലാക്കി വയ്ക്കുക.



 
റേഷൻ കാർഡ് ഉടമകൾക്ക് പുതിയ അറിയിപ്പ് വന്നിരിക്കുന്നു. ഇതിൽ തന്നെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ സന്തോഷം നൽകുന്ന വാർത്തയാണ് വന്നിരിക്കുന്നത്. വെള്ള കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗത്തിലേക്ക് മാറാൻ സാധിക്കും എന്ന വാർത്തകൾ മുൻപേ തന്നെ വന്നിരുന്നു.
വെള്ള കാർഡ് ഉടമകൾ ഇപ്പോൾ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മറ്റു റേഷൻ കാർഡുകളിലേക്ക് മാറുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.




മുൻഗണനാ ലിസ്റ്റിൽ നിന്നും നിരവധി ആളുകളെയാണ് അർഹമായ രീതിയിൽ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്തിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ഇപ്പോൾ അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക് പെട്ടെന്നുതന്നെ മറ്റു കാർഡിലേക്ക് മാറുവാനുള്ള അവസരമുണ്ട്.

വീഡിയോ കാണാൻ..👇





Post a Comment

Previous Post Next Post