ആദ്യം തന്നെ മുൻഗണ വിഭാഗത്തിൽപെട്ട മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി 30 കിലോ അരി നാല് കിലോ ഗോതമ്പും സംസ്ഥാന സർക്കാരിന്റെ ഭാഗമായി ലഭ്യമാകും. 6 രൂപ നിരക്കിൽ ഒരു കിലോ ആട്ടയും 21 രൂപ നിരക്കിൽ പഞ്ചസാരയും ലഭ്യമാകും.
കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭ്യമാക്കും. പിങ്ക് റേഷൻ കാർഡ് മകൾക്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമായി ലഭ്യമാകും.
8 രൂപ നിരക്കിൽ ഒരു പാക്കറ്റ് ആട്ട ഗോതമ്പിന്റെ അളവ് കുറച്ചു വാങ്ങി എടുക്കാൻ സാധിക്കും. കാർഡിലെ ഓരോ അംഗത്തിനും പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം 4 കിലോ അരി ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭ്യമാക്കും.
മാർച്ച് മാസത്തോടു കൂടി ഈ രണ്ടു റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി സൗജന്യ അരി വിതരണം നിർത്തലാക്കുകയാണ്. നീല റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി 4 രൂപ നിരക്കിൽ ലഭ്യമാകും. 1 കിലോ മുതൽ നാല് കിലോ വരെ അതാത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യമാകും. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 4 കിലോ മുതൽ 7 കിലോ വരെ അരി ലഭ്യമാകും. 10 രൂപ 90 പൈസ നിരക്കിൽ ആയിരിക്കും ലഭിക്കുക. 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭ്യമാകും.
ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്കും പത്തു രൂപ 90 പൈസ നിരക്കിൽ രണ്ട് കിലോ അരി ലഭ്യമാകും. സ്റ്റോക്ക് അനുസരിച്ച് സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ലഭ്യമാകും. ട്രൈ മാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണവും ഉണ്ടായിരിക്കും.
വീഡിയോ കാണാൻ..👇
Post a Comment