'എന്റെ മരണത്തിനായി പ്രാർഥന; ഇത്ര തരംതാഴരുത്'; അഖിലേഷിന്റെ 'കാശി'ക്ക് മറുപടി






വാരണാസിയിൽ തന്റെ മരണത്തിനായുള്ള പ്രാർഥനകൾ രാഷ്ട്രീയ എതിരാളികൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആളുകൾ എത്രമാത്രം തരംതാഴ്ന്നുവെന്നാണ് നമ്മൾ കാണുന്നത്. എനിക്ക് സന്തോഷം തോന്നുന്നു കാരണം ഞാൻ മരിച്ചാൽ മാത്രമേ ഈ കാശിയിൽ നിന്ന് വിട്ടുപോകൂ, ഇവിടുത്തെ ജനത എന്നെ പറഞ്ഞയക്കൂ. മോദി വാരണാസിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞതാണിതെന്ന് എഎന്‍ഐ റിപ്പോർട്ട്് ചെയ്യുന്നു.




സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയാണ് മോദിയുടെ ഒളിയമ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വാരണാസിയില്‍ ഒരുമാസം നീണ്ടു നിൽക്കുന്ന ബിജെപി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മോദിയും സജീവമായി പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പായിരുന്നു ഇത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അഖിലേഷ് പറഞ്ഞ മറുപടിയാണ് മോദിയെ ചൊടിപ്പിച്ചത്. അത് നല്ലതാണ്. ഒരു മാസം മാത്രമാക്കേണ്ട, രണ്ടോ മൂന്നോ മാസം അവർ അവിടെ നിൽക്കട്ടെ. ആളുകൾക്ക് അവസാന നാളുകൾ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ബനാറസ്. ഇതായിരുന്നു അഖിലേഷ് പറഞ്ഞത്.




കാശി എന്ന് അറിയപ്പെടുന്ന ബനാറസിൽ വെച്ച് മരിക്കുന്നത് നല്ലതാണെന്നാണ് ഹിന്ദു വിശ്വാസം. അതുകൊണ്ടാണ് അഖിലേഷിന്റെ പ്രസ്താവന ബിജെപി നേതാക്കളെ രോഷം കൊള്ളിച്ചത്.


Post a Comment

Previous Post Next Post